കാട്ടാക്കട:കാട്ടാക്കട നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി പച്ചക്കറിക്കിറ്റ്, മാസ്ക് എന്നിവയുടെ വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.ആമച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കുരുതംകോട് സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്,ആമച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ നായർ,തലയ്ക്കോണം രവി, ജയദാസ്,ഡാനിയേൽ പാപ്പനം,കെ.സി.രാജൻ,കുരുതംകോട് വാർഡ് പ്രസിഡന്റ് ചന്ദ്രബാബു,നേതാക്കളായ വിശ്വംഭരൻ, വികാസ്,ശിവൻകുട്ടി എന്നിവർ സംബന്ധിച്ചു.