പനാജി: കൊവിഡ് ഇല്ലാതിരുന്ന ഗോവയിൽ ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ അവസാന പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. ഒരു കുടുംബത്തിലെ ആറുപേർക്കും ഒരു ട്രക്ക് ഡ്രൈവർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെല്ലാവരും വീടുകളിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുടുംബത്തിലെ ആറുപേരും മുംബയിൽ നിന്നും ഗോവയിൽ എത്തിയവരാണ്. ട്രക്ക് ഡ്രൈവർ ഗുജറാത്തിൽ നിന്നും മടങ്ങിയെത്തിയതാണ്.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇല്ലാതിരുന്നതിനാൽ മേയ് ഒന്നിന് കേന്ദ്രസർക്കാർ ഗ്രീൺ സോണായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് പരിശോധനയിൽ ഏഴുപേർക്ക് കൊവിഡ് പോസിറ്റീവാണ്. പരിശോധന ഫലം സ്ഥിരീകരിക്കുന്നതിനായി ഗോവ മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.