oman

മസ്‌കറ്റ്: ഒമാനിൽ കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്നു. ഇന്ന് 322 പേർക്കാണ് രോഗം
സ്ഥിരീകരിച്ചത്. ഇതിൽ 242 വിദേശികളും 80 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4341ആയി.1303 പേർ സുഖം പ്രാപിച്ചു. 17 പേരാണ് ഒമാനിൽ കൊവിഡ് 19 ബാധിച്ച് മരിച്ചത്.

കുവൈറ്റിൽ ഇന്ന് 188 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 3451 ആയതായി ആരോഗ്യമന്ത്രി ഡോ.ബാസൽ അൽ സബാഹ് അറിയിച്ചു. ഇന്നലെ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം മരണമടഞ്ഞവർ 82 ആണ്. 7683 പേർ ചികിത്സയിലാണ്. 169 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നു.