നെടുമങ്ങാട്: കൊവിഡ് പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്നവരോടുള്ള അവഗണന അവസാനിപ്പിക്കുക, ആവശ്യത്തിന് പി.പി.ഇ കിറ്റ് ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു ആഹ്വാനം ചെയ്ത അവകാശ ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നെടുമങ്ങാട്ട് ഐക്യദാർഡ്യ സമ്മേളനം നടന്നു. പ്രതിഷേധയോഗം ഏരിയാ സെക്രട്ടറി മന്നൂർക്കോണം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി. ഷൈജുമോൻ, ട്രഷറർ എൻ.ബി ജ്യോതി, ജില്ലാ കമ്മിറ്റി അംഗം കെ. ദിനേശ് കുമാർ, യൂണിറ്റ് സെക്രട്ടറി എസ്.കെ. വിപിൻ, പ്രസിഡന്റ് വി.ജെ. അജീഷ്, ട്രഷറർ ബി. വിനീഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.