തിരുവനന്തപുരം: കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കോഡ്കോ) നടപ്പിലാക്കി വരുന്ന ലേബർ ഡാറ്റാ ബാങ്ക് രജിസ്ട്രേഷന്റെ തീയതി ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജൂലായ് 31 വരെ നീട്ടി. അക്ഷയ സെന്ററുകളിൽ നിന്ന് ആർട്ടിസാൻമാർക്ക് രജിസ്ട്രേഷൻ ചെയ്യാമെന്ന് കാഡ്കോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.