
തിരുവനന്തപുരം: ബിവറജേസ് കോർപ്പറഷന്റെ 265 ഔട്ട്‌ലെറ്റുകളും കൺസ്യൂമർഫെഡിന്റെ മദ്യവില്പനയ്ക്കുള്ള 36 ഔട്ട്‌ലെറ്റുകളും ഒന്നിച്ച് തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. തീയതി തീരുമാനിച്ചിട്ടില്ല. ബാർ ഹോട്ടലുകൾ ഇപ്പോൾ തുറക്കില്ല. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തും. പണം ഔട്ട്‌ലെറ്റുകളിൽ നൽകണം. പ്രവർത്തനസമയം കുറയ്ക്കുന്നതും പരിഗണനയിലുണ്ട്.ബാറുകളിലെ ഒരു കൗണ്ടർ വഴി മദ്യം പാഴ്സൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തി ഓർഡിനൻസിറക്കണം. അതു പൂർത്തിയായാൽ മദ്യഷോപ്പുകൾ തുറക്കുന്ന തീയതി അറിയിക്കും.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യത്തിന് സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. 2018ൽ പ്രളയമുണ്ടായപ്പോഴും 100ദിവസത്തേക്ക് 15% വരെ സെസ് ഏർപ്പെടുത്തിയിരുന്നു.