ബാലരാമപുരം:സി.പി.ഐ ജില്ലാ കൗൺസിൽ ലോക്ക് ഡൗൺ കാലത്ത് നടപ്പാക്കിയ അടുക്കളയിലേക്കൊരു പിടി ചീരകൃഷിയുടെ ജില്ലാതല വിളവെടുപ്പ് പള്ളിച്ചൽ തെങ്കറത്തലയ്ക്കൽ ഏലായിൽ ജില്ലാ സെക്രട്ടറി ജി.ആ‍ർ.അനിൽ നിർവ്വഹിച്ചു.ജില്ലയിൽ പതിനായിരം കേന്ദ്രങ്ങളിലാണ് കഴിഞ്ഞ മാസം ചീരക്കൃഷിക്ക് തുടക്കമിട്ടത്.വിളവെടുപ്പ് ഉത്സവത്തോടനുബന്ധിച്ച് അന്തർദേശീയ നഴ്സസ് ദിനത്തിന്റെ ഭാഗമായി സൗമ്യ രാജൻ,​ നിഷ എന്നിവരെ ആദരിച്ചു.സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ,​ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വിളപ്പിൽ രാധാകൃഷ്ണൻ,​ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്.ശ്രീകണ്ഠൻ നായർ,​ടി.ശശി,​സി.പി.ഐ നേതാക്കളായ സുരേഷ് മിത്ര,​ എൻ.ടി.ഭുവനചന്ദ്രൻ,​എം.മഹേഷ്കുമാർ,​ജിഷ്ണുകുമാർ,​സനിൽകുമാർ എന്നിവർ സംബന്ധിച്ചു.