നെയ്യാറ്റിൻകര: സമീപത്തെ പുരയിടത്തിലെ മരക്കൊമ്പ് കിണറ്റിലേക്ക് ചാഞ്ഞുകിടക്കുന്നത് പരാതിപ്പെട്ടിട്ടും മുറിച്ചുമാറ്റാൻ അധികൃതർ തയാറാകുന്നില്ലെന്ന് പരാതി. കേരളകൗമുദി ഏജന്റ് രാമചന്ദ്രനാണ് തന്റെ വീട്ടുവളപ്പിലെ കിണറ്റിലേക്ക് മരക്കൊമ്പ് ചാഞ്ഞുകിടക്കുന്നത് കാണിച്ച് പള്ളിച്ചൽ പഞ്ചായത്തിൽ പരാതി നൽകിയത്. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ നടപടിയില്ലാത്ത സാഹചര്യത്തിൽ ജില്ലാഭരണകൂടത്തെ സമീപിക്കാനൊരുങ്ങുകയാണ് രാമചന്ദ്രൻ.