handicraft

തിരുവനന്തപുരം: പരമ്പരാഗത വ്യവസായമായ കരകൗശല മേഖലയിലെ തൊഴിലാളികളോടുള്ള സ‌ർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യാപ്പെട്ട് കേരള ഹാന്റിക്രാഫ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ വർക്കേഴ്സ് ആൻഡ് സപ്ളൈയേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. യൂണിയൻ സ്റ്റേറ്റ് പ്രസിഡന്റും ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ജി. സുബോധൻ ധർണ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഇനറൽ സെക്രട്ടറി എൻ. വാസുദേവൻ, പവിത്രേശ്വരം മോഹനൻ, മണ്ക്കാട് വി. മോഹനൻ, ഗണേശൻ, ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തി. തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാൻ 5,000 രൂപ അടിയന്തര ധനസഹായം നൽകണമെന്ന് ജി. സുബോധൻ സർക്കാരിനോട് ആവശ്യപ്പെട്ടു.