tree

വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി ഇലക്ട്രിക് ലൈനുകൾ തകർന്ന് റോഡിന് കുറുകെ വീണ് വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2ന് വെഞ്ഞാറമൂട് ആലിയാടാണ് സംഭവം. ആലിയാട് നീലാംബരിയിൽ അജിത്കുമാറിന്റെ പുരയിടത്തിൽ നിന്ന പ്ലാവാണ് കടപുഴകി വീണത്. തുടർന്ന് പ്രദേശത്ത് വൈദ്യുതിവിതരണവും ഗതാഗതവും തടസപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്ത് എത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കിയാണ് ഗതാഗതവും വൈദ്യുതിവിതരണവും പുനഃസ്ഥാപിച്ചത്.