ബാലരാമപുരം: ബാലരാമപുരം ഹൈസ്കൂളിലെ യു.പി വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഹൈസ്കൂളിലെ നിർദ്ധനരായ കുട്ടികൾക്കും ഭക്ഷ്യധാന്യക്കിറ്റ് വിതരണം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ.ചന്ദ്രബാബു,​ ഹെഡ്മാസ്റ്റർ എം.ആർ.സുനിൽകുമാർ,​ മെമ്പർ കെ.ശശിധരൻ,​ അദ്ധ്യാപകരായ ചന്ദ്രകുമാർ,​ റ്റി.എസ് അനിൽ,​ എൻ.സി.പ്രിൻസ്,​ റ്റി.എസ് ബിനിൽ,​ സാബു ഡേവിഡ്,​ സി.ശശിധരൻ എന്നിവർ സംബന്ധിച്ചു.