നെടുമങ്ങാട്: ശാന്തിഗിരി നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും ആനാട്, നന്ദിയോട്, വിതുര പഞ്ചായത്തുകളിലും 2500 പേർക്ക് അന്നദാനം നടത്തി. മുനിസിപ്പാലിറ്റിയിൽ നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണനും നന്ദിയോട്പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. മധു, ആനാട് പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷനേതാവ് ആനാട് ജയൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനാട് സുരേഷ്, വിതുര പഞ്ചായത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ എന്നിവർ പങ്കെടുത്തു.