നെടുമങ്ങാട്: ചുള്ളിമാനൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആട്ടോറിക്ഷ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ആനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചുള്ളിമാനൂർ അക്ബർഷായുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ കിറ്റ് വിതരണം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. മുജീബ്, വഞ്ചുവം ഷറഫ്, മന്നൂർക്കോണം രതീഷ്, തസ്ലീം, അഡ്വ. വഞ്ചുവം അഭിലാഷ്, ബെനഡിക്ട് പുലിക്കുഴി, ആദർശ് ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു.