sara-joseph-

ദുബായ്: മനുഷ്യൻ പരസ്പരം തൊട്ടാൽ മരിക്കും എന്നുള്ള അവസ്ഥ ഇത്രത്തോളം ഉണ്ടായിട്ടില്ലെന്നും കൊവിഡ് കാലം മനുഷ്യരെ ഏകാന്തതയിലേക്ക് ചുരുക്കിയെന്നും എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു.

മറ്റൊന്നിനും സമയം കാണാതെ മനുഷ്യൻ തന്റെ ആഹ്ളാദങ്ങളിൽ തലതല്ലി ഒഴുകുകയായിരുന്നു.

പെട്ടെന്നാണ് മനുഷ്യൻ അടച്ചിടപ്പെട്ടത്. കിട്ടിയ സമയം അവൻ എങ്ങനെ ഉപയോഗിച്ചു എന്നത് പ്രധാനമാണ്. മനസിലേക്ക് നോക്കിയിരിക്കാൻ ഓരോ വ്യക്തിയും പരുവപ്പെട്ടിട്ടുണ്ടാകും. മനുഷ്യരെ അടച്ചിട്ടപ്പോൾ പ്രകൃതിക്ക് വന്ന മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് പലതരത്തിലുള്ള തിരിച്ചറിവുകൾ ഉണ്ടാകുന്നുണ്ട്. ചികിത്സാ നീതിയെക്കുറിച്ചുള്ള ചിന്തയാണ് ഇതിൽ പ്രധാനം.. വികസിതം എന്ന് നാം പൊതുവേ കരുതപ്പെടുന്ന രാജ്യങ്ങളിൽ രോഗം വരുന്നവർക്ക് കിട്ടേണ്ട ചികിത്സ പോലുമില്ലാത്ത അവസ്ഥ. അവിടെ ചികിത്സ കിട്ടാതെ മരിക്കുന്നവർ കൂടിവരുന്നു. ഇവിടെയാണ് നമ്മുടെ നാടിന്റെ പ്രസക്തി. ആരോഗ്യം അവകാശമാണ് എന്ന ചിന്തയിൽ നിന്നാണ് നമ്മുടെ ആരോഗ്യരംഗം കെട്ടിപ്പൊക്കിയതെന്ന് ചില്ലയുടെ വെർച്വൽ വായനാസംവാദ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സാറാ ജോസഫ് പറഞ്ഞു