ബാലരാമപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ മതേതര സംഗമം ഒഴിവാക്കി വിവിധ പരിപാടികളോടെ ബഹുജന സമിതിയുടെ ആഭിമുഖ്യത്തിൽ 21ന് വൈകിട്ട് 4ന് ബാലരാമപുരം വാണിഗർ തെരുവ് ലക്ഷംവീട് കോളനിയിൽ നടക്കും. റംസാൻ റിലീഫ് വിതരണം എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നോമ്പ് മുറിക്കൽ ഇഫ്‌താർ വിരുന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരിയും സക്കാത്ത് വിതരണം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. സുധീറും ഭക്ഷ്യകിറ്റ് വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഹാജി ഇ.എം. ബഷീറും അഗതികളെ ആദരിക്കൽ മുൻ തഹസിൽദാർ എം. കുമരേശൻ, സമിതി പ്രസിഡന്റ് എം. നിസ്താർ ചികിത്സാസഹായവും വിതരണം ചെയ്യും. സമിതി കൺവീനർ ആമിന എൻ.എസിന്റെ നേതൃത്വത്തിൽ നടക്കുന്ന റംസാൻ റിലീഫ് വിതരണത്തിന് പ്രശസ്ത കവി കോട്ടുകാൽ ശ്യാമപ്രസാദ്, സി.എം.പി നേതാവ് ജെ. ഹയറുന്നിസ, കൊടങ്ങാവിള വിജയകുമാർ, കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് ബിന്ദു എന്നിവർ പങ്കെടുക്കും.