ബാലരാമപുരം:പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റും കേളേശ്വരം വാർഡ് മെമ്പറുമായ മല്ലികാവിജയൻ തന്റെ വാർഡിൽ മാസ്കുകളും പച്ചക്കറിക്കിറ്റും സംഭാവന ചെയ്തു.വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.വാർഡിലെ ആരോഗ്യപ്രവർത്തകരായ ആശാവർക്കർമാരെയും അംഗൻവാടി പ്രവർത്തകരേയും എം.പി ആദരിച്ചു.പ്രസിഡന്റ് മല്ലികാവിജയൻ,​ പള്ളിച്ചൽ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് എം.മണികണ്ഠൻ,​ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എം.മണികണ്ഠൻ,​ ഹാൻടെക്സ് മുൻ പ്രസിഡന്റ് പെരിങ്ങമല വിജയൻ,​മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ.കരീം,​ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ,​പുന്നമൂട് മുരുകൻ,​ വാർഡ് പ്രസിഡന്റ് സി.സുനിൽകുമാർ,​ബൂത്ത് പ്രസിഡന്റ് ശ്രീനിവാസൻ,​യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് പെരിങ്ങമല ഹരി എന്നിവർ സംബന്ധിച്ചു.