സൂറിച്ച്: കൊവിഡിൻെറ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം വേണ്ടെന്ന് വച്ചതായി ഫിഫ വെളിപ്പെടുത്തി. സെപ്തംബറിലാണ് പുരസ്‌കാരം നൽകേണ്ടിയിരുന്നത്. കഴിഞ്ഞ വർഷം ബാഴ്സലോണയുടെ ലയണൽ മെസ്സിയായിരുന്നു മികച്ച താരം. 2016 മുതലാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
കൊവിഡ് കാലത്ത് താരങ്ങളുടെ സുരക്ഷയെ മുൻനിറുത്തി ഒട്ടുമിക്ക മത്സരങ്ങളും ഫിഫ റദ്ദാക്കിയിരുന്നു. നിലവിൽ 2021 ഫെബ്രുവരിവരെ ലോകകപ്പ് മത്സരങ്ങളൊന്നും നടത്തില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ നേരത്തെ തന്നെ അറിയിച്ചിരുന്നു. കൊറോണയെത്തുടർന്ന് എല്ലാ ഫുട്‌ബോൾ ലീഗ് മത്സരങ്ങളും നിറുത്തിവച്ചു.