തിരുവനന്തപുരം:വിവിധസംസ്ഥാനങ്ങളിൽ വാളയാർ അതിർത്തിയിലെത്തുന്ന മലയാളികളെയെല്ലാം കടത്തിവിടണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത ജനപ്രതിനിധികളെ അവഹേളിക്കുന്നത് മനുഷ്യത്വവിരുദ്ധമായ പ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസികളെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും മരണത്തിന്റെ വ്യാപാരികൾ എന്നു വിളിക്കുന്നത് അംഗീകരിക്കാനാവില്ല. ജനപ്രതിനിധികൾ അടക്കമുള്ളവരോട് നിരീക്ഷണത്തിലാക്കിയതിനെ അംഗീകരിക്കുന്നതായും ചെന്നിത്തല പറഞ്ഞു.