തൊളിക്കോട് :സമ്പൂർണ കുടിവെള്ള പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്നും മാസങ്ങളായി കത്താതെ കിടക്കുന്ന തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒഴിഞ്ഞ കുടവും മണ്ണെണ്ണ റാന്തൽ വിളക്കുമേന്തി യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റി തൊളിക്കോട് പഞ്ചായത്തു ഓഫീസിന് മുന്നിൽ റിലേ ധർണ നടത്തി.സമരം യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി റമീസ് ഹുസൈൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.എൻ.അൻസർ , യൂത്ത് കോൺഗ്രസ് നേതാക്കളായ വിനേഷ് ചന്ദ്രൻ,ഷെമി ഷംനാദ് ,അമൽ പനയ്ക്കോട് ,സൂസൻ സെൽവരാജ്, ഗോകുൽ കൃഷ്ണൻ,റാഷിദ് ഇരുത്തല,ഷൈൻ പുളിമൂട്,ഷാൻ നിസാർ ,മുഹ്‌സിൻ വളവിൽ ,നിതിൻഷാ തൊളിക്കോട് തുടങ്ങിയവർ പങ്കെടുത്തു.