തിരുവനന്തപുരം: കേരളം സുരക്ഷിത നിക്ഷേപമേഖലയായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായി 3431കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മന്ത്രിസഭ അംഗീകരിച്ച `ഭദ്രത' എന്ന ഈ പാക്കേജിലൂടെ വ്യവസായങ്ങളെ ആകർഷിക്കാനും വ്യാവസായികാന്തരീക്ഷം മെച്ചപ്പെടുത്താനും കഴിയുമെന്ന് സർക്കാർ കരുതുന്നു.
പദ്ധതി പ്രത്യേകത:
# എല്ലാ ഓപ്പറേറ്റിംഗ് യൂണിറ്റുകൾക്കും വായ്പാ തിരിച്ചടവിൽ 3 മാസത്തെ മോറട്ടോറിയം.
# മൂലധനത്തിന് പ്രത്യേക വായ്പ.
# അധികവായ്പയ്ക്ക് മാർജിൻമണി സഹായവും പലിശയിളവും.
# പലിശ സബ്സിഡി, പലിശ തിരിച്ചടവിന് 6 മാസംകൂടി സാവകാശം.
#കെ.എസ്.ഐ.ഡി.സിയും കിൻഫ്രയും വഴി ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ.
# സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളിൽ 3 മാസത്തേക്ക് വാടക ഇല്ല.
# വ്യവസായ പാർക്കുകളിലെ പൊതുസംവിധാനങ്ങൾക്ക് മൂന്നു മാസത്തേക്ക് വാടക ഈടാക്കില്ല.
# വിപുലീകരണ വായ്പയുടെ പലിശയിൽ 6 മാസത്തേക്ക് 6 ശതമാനം കിഴിവ്.
# സ്ത്രീകൾക്കും പട്ടികവിഭാഗങ്ങൾക്കും യുവസംരംഭകർക്കും സംരംഭകസഹായ പദ്ധതി. 25% മാർജിൻമണി