malayinkil

മലയിൻകീഴ്: ഇന്നലെ പെയ്‌ത ശക്തമായ മഴയിലും കാറ്റിലും മാറനല്ലൂർ, അരുവിക്കര മേഖലകളിൽ വ്യാപക നാശം. മൈലാടുംപാറ സ്വദേശി ബിജുവിന്റെ വീട് തകർന്നു. ഭാര്യയും മൂന്ന് മക്കളും അമ്മയും രോഗിയായ പിതാവുമടക്കം ആറുപേർ താമസിക്കുന്ന വീടാണ് തകർന്നത്. മൺകട്ട കൊണ്ടുള്ള വീടിന്റെ അടുക്കള ഭാഗമാണ് മഴയിൽ ഭാഗികമായി നിലംപതിച്ചത്. ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ചെങ്കിലും മാറനല്ലൂർ പഞ്ചായത്ത്‌ നൽകിയില്ലെന്ന് ബിജു പറഞ്ഞു. മെയിന്റനൻസിനടക്കം നിരവധി അപേക്ഷകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. അവശേഷിക്കുന്ന രണ്ടു മുറികളിലാണ് കുടുംബം കഴിയുന്നത്. ഇതും ഏതു നിമിഷവും നിലംപൊത്തുമെന്ന ഭീഷണിയിലാണ്.