paru

കിളിമാനൂർ:വീടുവിട്ടിറങ്ങിയ വീട്ടമ്മ നദിയിൽ മരിച്ച നിലയിൽ . ന​ഗരൂർ ദർശനാവട്ടം വെള്ളംകൊള്ളി ​ഗേറ്റുമുക്ക് കുന്നിൽവീട്ടിൽ ശ്രീധരപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (69)യുടെ മൃതദേഹമാണ് വാമനപുരം നദിയിൽ കോട്ടയ്ക്കൽ നാ​ഗരുകാവിന് സമീപം കണ്ടെത്തിയത്. നദിയിലേക്ക് വീണുകിടക്കുന്ന റബ്ബർമരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു . പാറുക്കുട്ടിയമ്മയെ ബുധനാഴ്ച വൈകിട്ട് 4മണിമുതൽ കാണാനില്ലായിരുന്നു. തെരച്ചിൽ നടത്തവെ ബുധനാഴ്ച രാത്രി 10.30ന് നദിക്കരയിൽ ചെരുപ്പുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: ശ്രീദേവി, ശ്രീലത, ശ്രീജ. മരുമക്കൾ :നാരായണൻ, പ്രകാശ്, അനിൽകുമാർ.