covdi

തിരുവനന്തപുരം:കൊവിഡ് 19 പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്നലെ പുതുതായി 378 പേർ കൂടി നിരീക്ഷണത്തിലായി. 311 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.രോഗലക്ഷണങ്ങളോടെ 18 പേരെയാണ് ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.16 പേരെ ഡിസ്ചാർജ് ചെയ്തു.ആകെ 4561 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജിൽ 12പേരും ജനറൽ ആശുപത്രിയിൽ അഞ്ച് പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നാല് പേരും എസ്.എ.ടി ആശുപത്രിയിൽ പത്ത് പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 12 പേരും ഉൾപ്പെടെ 43 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നലെ 71 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.ഇന്നലെ ലഭിച്ച 42 പരിശോധനാഫലം നെഗറ്റീവാണ്‌.വിവിധയിടങ്ങളിലായി നടന്ന വാഹനപരിശോധനയിൽ 7,698 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.