university-of-kerala-logo

പ്രോജക്ട്/ ഡെസർട്ടേഷൻ സമർപ്പണം

ആറാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം സി.ബി.സി.എസ് പരീക്ഷയോടനുബന്ധിച്ച് സമർപ്പിക്കേണ്ട പ്രോജക്ട് റിപ്പോർട്ട്/ ഡെസർട്ടേഷൻ എന്നിവ മേയ് 29 ന് മുമ്പായി അതത് കോളേജുകളിൽ സമർപ്പിക്കണം.

ടൈംടേബിൾ

2020 മെയ് 21 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബി.എ/ബി.എസ് സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എസ്.ഡബ്ല്യു/ബി.വോക് (റഗുലർ 2017 അഡ്മിഷൻ , സപ്ലിമെന്ററി 2014,2015,2016 അഡ്മിഷൻ, മേഴ്സി ചാൻസ് 2013 അഡ്മിഷൻ)പരീക്ഷ ടൈംടേബിൾ വെബ്‌സൈറ്റിൽ. ഗ്രൂപ്പ് 2 (a) ബി.എ പരീക്ഷകൾ രാവിലെയും മറ്റ് പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവും നടത്തും.

പരീക്ഷാഫീസ്

എസ്.ഡി.ഇ ബി.എ /ബി.കോം/ബി.എസ് സി (മാത്തമറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്)/ബി.സി.എ. സി.എസ്.എസ് (2017 അഡ്മിഷൻ),അഞ്ചും ആറും സെമസ്റ്റർ പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 18 ന് ആരംഭിക്കും. മേയ് 20 വരെ പിഴ കൂടാതെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ അധിക പിഴയോടെ മേയ് 23 വരെയും https://pay.keralauniversity.ac.in/ ലിങ്കിലൂടെ ഓൺലൈനായി ഫീസടയ്ക്കാം.