പാറശാല: ബി.കെ.എം.യു കർഷകത്തൊഴിലാളി യൂണിയൻ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്കൽ പഞ്ചായത്തിലെ മേലമ്മാകത്ത് ആരംഭിച്ച മരച്ചീനി കൃഷിയുടെ ഉദ്ഘാടനം ബി.കെ.എം.യു ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ നിർവഹിച്ചു. ഉദ്ഘാടനം ആറയൂരിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ നിർവഹിച്ചു. മാതൃകാ അദ്ധ്യാപകനായ ജയകുമാർ 25 വീടുകളിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യഘട്ടമായി 100 വീടുകളിൽ ഈ പദ്ധതി നടപ്പിലാക്കും. ഇ. മാധവൻ, ആറയൂർ ബിനു, ബിനിൽ, അലക്സ് എന്നിവർ നേതൃത്വം നൽകി.