mullappally

തിരുവനന്തപുരം:ബാർ കൗണ്ടർ തുറന്ന് മദ്യം പാർസലായിവിൽക്കാൻ അനുവദിച്ച സർക്കാർ തീരുമാനത്തിന് പിന്നിൽ ശതകോടികളുടെ അഴിമതിയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 600ലധികം ബാറുകൾക്ക് സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ചില്ലറ വിൽപ്പനയ്ക്ക് അനുമതി നൽകിയത് ലൈസൻസ് ഫീസ് ഈടാക്കാതെയാണ്. ബാറിന് പ്രതിവർഷം 30 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ഫീസൊന്നും ഈടാക്കാതെ റീട്ടെയിലായി മദ്യം വിൽക്കാൻ അനുമതി നൽകിയതിന് പിന്നിൽ ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് . ഇതുസംബന്ധമായ എല്ലാ രഹസ്യങ്ങളും പുറത്ത് കൊണ്ടുവരണമെങ്കിൽ സി.ബി.ഐ അന്വേഷിക്കണം.മദ്യ വിതരണത്തിൽ സർക്കാരിനുള്ള നിയന്ത്രണം സ്വകാര്യമേഖലയിലേക്ക് കൈമാറാനുള്ള നീക്കം നാടിനെ അപകടത്തിലേക്ക് നയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.