corona-virus

തിരുവനന്തപുരം : കൊവിഡ് ബാധിതർ സംസ്ഥാനത്ത് വീണ്ടും വർദ്ധിക്കുന്നത് വിപത്തിന്റെ സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറേ ദിവസങ്ങളായി ഒറ്റ അക്കത്തിലായിരുന്നു പുതിയ കേസുകൾ. ബുധനാഴ്ച അത് പത്തായി. ഇന്നലെ വീണ്ടും വർദ്ധിച്ചു. ജനങ്ങളും സർക്കാർ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കു

മെന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷെ, കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാവുകയില്ല എന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 ആൾക്കൂട്ടം വേണ്ട

ജീവിതശൈലിയിൽ മാറ്റങ്ങൾ വേണ്ടിവരും. മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്തവിധം കച്ചവട സ്ഥാപനങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണങ്ങൾ ഉണ്ടാകും. അത്യാവശ്യ യാത്രകളും കൂടച്ചേരലുകളും മാത്രം നടത്തുക, അവയിൽ ആളുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിന് വ്യക്തികളും കുടുംബങ്ങളും സ്വയമേവ തയ്യാറാകണം. റെസ്റ്റോറന്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും സമയം നിശ്ചയിച്ച് ഉപഭോക്താക്കൾക്ക് ടൈം സ്ലോട്ട് അനുവദിക്കുന്നത് പരിശോധിക്കും.കേന്ദ്ര സർക്കാരിന്റെ പല തീരുമാനങ്ങളും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും കാണുമ്പോൾ തോന്നുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ മുൻകൈയെടുക്കാത്തതിനാലാണ് പ്രവാസികളുമായുള്ള വിമാനങ്ങൾ കേരളത്തിലേക്ക് വരാത്തതെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.