തിരുവനന്തപുരം: സംസ്ഥാനത്ത് 18 വരെ മഴതുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ ഇടിയും മിന്നലും ഉണ്ടാകും. 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ തീരത്തെ ന്യൂനമർദ്ദം ഇന്ന് ചുഴലിയായി വടക്കു പടിഞ്ഞാറൻ ദിശയിലടിക്കും. ഇതുമൂലം കേരളത്തിൽ അടുത്ത രണ്ടുദിവസം മഴയും കാറ്റും ഇടിമിന്നലുമുണ്ടാകും. ഒഡിഷ,ആന്ധ്ര തീരങ്ങളിലായിരിക്കും കൂടുതൽ മഴ.