pinarayi-vijayan

തിരുവനന്തപുരം: വയനാട്ടിൽ മൂന്ന് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ വിവിധ മേഖലകളിൽ പൊലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് ഉന്നതതല സമിതി ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. സി.പി.ഒമാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെ എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തും.

മാനന്തവാടി സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോയമ്പേട് മാർക്കറ്റിൽ നിന്ന് വന്ന രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട് രോഗം വന്നയാളിൽ നിന്നാണ് പൊലീസുകാർക്ക് പകർന്നത്. കോയമ്പേട് മാർക്കറ്റിൽ പോയി വന്ന ഡ്രൈവറിൽ നിന്ന് പത്ത് പേർക്കാണ് പകർന്നത്.വയനാട് ജില്ലയിൽ തൃപ്തികരമായ രോഗ പ്രതിരോധ പ്രവർത്തനം നടക്കുന്നുണ്ട്. അതിർത്തി ജില്ലയായതിനാൽ കൂടുതൽ പ്രശ്നമുണ്ട്.