pp-kit

തിരുവനന്തപുരം :കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.ഡി ഫൗണ്ടേഷൻ തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാകിറ്റ് കൈമാറി. തീവ്രപ്രതിസന്ധി മേഖലകളിൽ ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർക്കു വേണ്ടിയുള്ള സുരക്ഷാ കിറ്റ് കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ്.ഡി. ഷിബുലാൽ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ അഭിലാഷ് കുമാർ പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിനും സെക്രട്ടറി ബി. അഭിജിത്തിനും പ്രസ് അക്കാഡമി ചെയർമാൻ ആർ.എസ്.ബാബുവിനും കൈമാറി.