നെടുമങ്ങാട്: ലോക്ക് ഡൗൺ കാരണം വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ രണ്ട് മാസത്തെ ഇലക്ട്രിസിറ്റി ബിൽ ഒഴിവാക്കുക, വൈദ്യുതിചാർജ് വർദ്ധിപ്പിച്ചത് പിൻവലിക്കുക, ആറുമാസത്തേക്ക് ഫിക്സഡ് ചാർജ്ജ്, ഫ്യുവൽചാർജ്ജ് എന്നിവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ചുള്ളിമാനൂർ ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷിബുറാവുത്തർ, ജില്ലാ സെക്രട്ടറി മന്നൂർക്കോണം രാജേഷ്, കോൺഗ്രസ് കരിപ്പൂബ മണ്ഡലം സെക്രട്ടറി ബിജോയ്. എം, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി രതീഷ് മന്നൂർക്കോണം, ബൂത്ത് പ്രസിഡന്റ് ഷറഫുദീൻ എന്നിവർ പങ്കെടുത്തു.