തിരുവനന്തപുരം : ഈഞ്ചക്കൽ ന്യൂചാല ഏജൻസി ചെയർമാനും ചാല എൻ .എൻ. ബ്രദേഴ്സ് മുൻ പാർട്ണറും കല്ലാട്ടുമുക്ക് കല്ലാട്ട് നഗറിൽ (141) സോഫിയ മൻസിലിൽ പരേതരായ ഷാഹുൽഹമീദിന്റെയും ഭീമയുടെയും മകനുമായ നൂറുദ്ദീൻ (67) നിര്യാതനായി. ഖബറടക്കം മണക്കാട് വലിയപള്ളി ജുമാ മസ്ജിദിൽ നടന്നു. ഭാര്യ ബീമാകണ്ണ് നൂറുദ്ദീൻ. മക്കൾ: സോഫി, സഫീർ (ബിസിനസ്), സാഹിർ (ബിസിനസ്). മരുമക്കൾ :ബാബു (ആഭരണ മഹൽ ജ്വല്ലറി ), റഷീദ, രേഷ്മ.