shops-opening

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് അടച്ചിട്ട വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, സ്വർണക്കടകൾ, റബർ കടകൾ എന്നിവ തുറക്കാൻ അനുമതി നൽകാത്തത് അനീതിയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റപ്പെടുത്തി. സൂപ്പർ മാർക്കറ്റുകൾ വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടും ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകാത്തത് അംഗീകരിക്കാനാകില്ല. മിനിമം തൊഴിലാളികളെ വച്ച് പ്രവർത്തനം തുടങ്ങാൻ എത്രയും വേഗം അനുമതി നൽകണം. ലോക്ക് ഡൗൺ കാരണം അടച്ചിട്ട വ്യാപാരസ്ഥാപനങ്ങളുടെ വാടക കെട്ടിട ഉടമകൾ രണ്ട് മാസത്തേക്ക് ഒഴിവാക്കി നൽകാൻ നടപടി സ്വീകരിക്കണമെന്നും സമിതി വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ, ജനറൽ സെക്രട്ടറി വൈ.വിജയൻ, ട്രഷറൻ ധനീഷ് ചന്ദ്രൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.