prd

തിരുവനന്തപുരം : കൊവിഡ് 19 ന്റെ സാഹചര്യത്തിൽ മടങ്ങിയെത്തുന്ന പ്രവാസിമലയാളികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷയെ സംബന്ധിച്ച് അവബോധം നൽകുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ലഘു വീഡിയോകൾ മന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു. പി.ആർ.ഡി ഡയറക്ടർ യു.വി.ജോസ് സി.ഡി ഏറ്റുവാങ്ങി. പ്രവാസികൾ ക്വാറന്റൈനിൽ കഴിയേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന 'ഒറ്റയ്ക്കല്ല; ഒരുമിച്ച്', മടങ്ങിയെത്തുന്ന പ്രവാസികളോട് കുടുംബവും സമൂഹവും പുലർത്തേണ്ട ആരോഗ്യ സമീപനം സംബന്ധിച്ച 'കറങ്ങി നടക്കല്ലേ' എന്നീ വിഡിയോകളാണ് പുറത്തിറക്കിയത്. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.വേണുഗോപാൽ, ഇൻഫർമേഷൻ ഓഫീസർ ബി.ടി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.