നെയ്യാ​റ്റിൻകര : നഗരസഭയിലെ മുഴുവൻ കണ്ടിജന്റ് ജീവനക്കാരെയും ഉൾപ്പെടുത്തി മഴക്കാല ശുചീകരണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെയാ​റ്റിൻകര മണ്ഡലം കമ്മി​റ്റി പ്രതിഷേധ സമരം നടത്തി.അഡ്വ.എസ്.പി.സജിൻലാലിന്റെ നേതൃത്വത്തിൽ നടന്ന സമരം ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാർ, മുഹുനുദ്ദീൻ, കൗൺസിലർ പുന്നയ്ക്കാട് സജു,അജിത് കുമാർ,ഊരുട്ടുകാല സുരേഷ്,രതീഷ്,ആറാലുമൂട് ഷഫീഖ്.ജോൺ കിംഗ്സ്​റ്റൻ,ആദർശ്, അക്ബർ,അരുൺ സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.