covid-19

ദുബായ്: ഗൾഫിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു. എറണാകുളം സ്വദേശി വിപിൻ സേവ്യർ (39) ഒമാനിലാണ് മരിച്ചത്. റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. തലശേരി പാനൂർ സ്വദേശി അഷ്റഫ് എരഞ്ഞൂലാണ് കുവൈറ്റിൽ മരിച്ചത്. മുബാറകിയയിൽ ഹോട്ടൽ നടത്തുകയായിരുന്നു അൻപത്തൊന്നുകാരനായ അഷ്റഫ്. കൊവിഡ് സ്ഥിരീകരിച്ച് അമീരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

.

നാദാപുരം കുനിയിൽ സ്വദേശി മജീദ് മൊയ്തു ദുബായിലാണ് മരിച്ചത്. 47 വയസായിരുന്നു. രണ്ടു ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.