നെയ്യാറ്റിൻകര:കോൺഗ്രസ് പെരുമ്പഴുതൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പഴുതൂ‌ർ വില്ലേജ് ഓഫീസ്,കൃഷിഭവൻ, മൃഗാശുപത്രി ,ഹൈസ്കൂൾ,പോളിടെക്നിക് എന്നിവ അണുവിമുക്തമാക്കി.ഡി.സി.സി ജനറൽ സെക്രട്ടറി ജോസ്ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസി‌ന്റ് മാമ്പഴക്കര രാജശേഖരൻനായർ,ജി.സുകുമാരി,പെരുമ്പഴുതൂർ ഗോപൻ, ടി.സുകുമാരൻ, അജി,പെരുമ്പഴുതൂർ ശ്രീകുമാർ, പഴവിള രവീന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.