gf

വാഷിംഗ്ടൺ: കൊവിഡ് ലോകരാജ്യങ്ങളെയാകെ പരിഭ്രാന്തിയിലാക്കി കുതിക്കുകയാണ്. ഓരോ ദിസവം കഴിയുംതോറും രോഗികളുടെ എണ്ണം കൂടി വരികയാണ്. ലോക്ക്ഡൗണിലൂടെ പിടിച്ച് നിറുത്താമെന്ന കണക്ക് കൂട്ടലുകളും തെറ്റുകയാണ്. രോഗം കുറഞ്ഞ സ്ഥലങ്ങളിൽ പോലും ഇപ്പോൾ രോഗികൾ പെരുകുന്നു.

വൈറസിനെ പേടിക്കാതെ കഴിഞ്ഞിരുന്ന റഷ്യയൊക്കെ കണ്ണ് തള്ളിയിരിക്കുകയാണ്. കൊവിഡ് പടർന്നുകയറുകയാണ്. സാമ്പത്തിക കരുത്തൻമാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളൊക്കെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. രോഗബാധിതരുടെ എണ്ണം പെരുകുന്നതോടൊപ്പം മരിക്കുന്നവരുടെ എണ്ണവും കൂടുന്നു.

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 45,25,103 ആയി. 3,03,351പേർ മരിച്ചു. 25,18,010 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.45,560 പേരുടെ നില ഗുരുതരമാണ്. 17,03,742 പേരാണ് രോഗമുക്തരായത്. ഏറ്റവും കുടുതൽ കൊവിഡ് ബാധയും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 86,912 പേരാണ് മരിച്ചത്. 14,57,593 പേർ രോഗബാധിതരായി. 3,18,027 പേർ രോഗമുക്തി നേടി. 10,52,654 പേർ ചികിത്സയിലാണ്.. ഇതിൽ 16,240 പേരുടെ നില ഗുരുതരവും.

മറ്റ് രാജ്യങ്ങളിലെ രോഗബാധിതരുടെ കണക്ക് ഇങ്ങനെ:

സ്‌പെയിൻ 2,72,646

റഷ്യ 2,52,245

ഇംഗ്ളണ്ട് 2,33,151

ഇറ്റലി 2,23,096

ബ്രസീൽ 2,03,165

ഫ്രാൻസ് 1,78,870

ജർമനി 1,74,975

തുർക്കി 1,44,749

ഇറാൻ 1,14,533

റഷ്യയിൽ 24 മണിക്കൂറിനുള്ളിൽ 9,974 പേർക്കാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇംഗ്ളണ്ടിൽ 428 പേർകൂടി മരിച്ചു. സ്‌പെയിനിൽ 217 പേർ മരിച്ചപ്പോൾ. മെക്സിക്കോയിലും തുർക്കിയിലും മരണം നാലായിരത്തിലേറെയായി. സ്‌പെയിൻ 27,321, റഷ്യ 2,305, യുകെ 33,614, ഇറ്റലി 31,368, ബ്രസീൽ 13,999, ഫ്രാൻസ് 27,425, ജർമനി 7,928, തുർക്കി 4,007, ഇറാൻ 6,854 എന്നിങ്ങനെയാണ് മരണനിരക്ക്. കൊവിഡിന്റെ ഉത്ഭവകേന്ദ്രമായ ചൈനയിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നാണ് പറയപ്പെടുന്നത്. ഇവിടെ 82,933 പേർക്ക് രോഗം പിടിപെട്ട് 4,633 പേർ മരിച്ചുവെന്നാണ് ചൈന പറയുന്നത്. എന്നാൽ ഈ കണക്ക് ശരിയല്ലെന്നും അതിനേക്കാൾ കൂടുതൽ പേർ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.