ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 81870 ആയി ഉയർന്നു. 2649 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 51401 പേർ നിലവിൽ ചികിത്സയിലുണ്ട്. 27919 പേർ രോഗ മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 3967 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. നൂറ് പേർ കൊവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു.
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ പകുതിയിൽ കൂടുതലും മഹാരാഷ്ട്ര, ഗുജറാത്ത്,ഡൽഹി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ മാത്രം 1019 പേർ രോഗം ബാധിച്ചു മരിച്ചു. ഗുജറാത്തിലും ആയിരത്തിൽ കൂടുതലാളുകൾ മരിച്ചു. ആകെ കൊവിഡ് മരണങ്ങളുടെ പകുതിയിലേറേയും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകൾ 27527 ആയി. ഗുജറാത്തിൽ 9591 പേർക്കാണ് രോഗബാധ. 8470 പേർക്കാണ് ഡൽഹിയിൽ രോഗം ബാധിച്ചത്. 115 കൊവിഡ് മരണങ്ങളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു.