നെയ്യാറ്റിൻകര: മുള്ളറവിള, പെരുമ്പഴുതൂർ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരായ ആശാവർക്കർമാർ, നഴ്സുമാർ വകുപ്പ് ജീവനക്കാർ എന്നിവരെ വീടുകളിൽ ചെന്നു പൊന്നാട അണിയിച്ചും മാസ്കുകൾ നൽകിയും ആദരിച്ചു. പെരുമ്പഴുതൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജലജയും മകൾ ആവണിയും സഹോദരി ആശ വർക്കറായ ഗിരിജയും ആദരവ് ഏറ്റവാങ്ങി.

നെയ്യാറ്റിൻകര നഗരസഭ കൗൺസിലറും പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. സ്വപ്നജിത്ത്, എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് പ്രദീപ് പുള്ളിത്തല, അരുൺ സരയു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്.