നെയ്യാറ്റിൻകര:കാർഷിക-മത്സ്യ മേഖലയിൽ നിലനിൽക്കുന്ന കോവിഡ് -19 പ്രതിസന്ധിയിൽ കേരള സർക്കാർ അടിയന്തരമായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.സമരം യു .ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ.എസ്.കെ.അശോക് കുമാർ ഉദ്‌ഘാടനം ചെയ്തു.ടൗൺ മണ്ഡലം പ്രസിഡന്റ് അഡ്വ. പി.സി.പ്രതാപ് നേതൃത്വം നൽകിയ സമരത്തിൽ സമരത്തിൽ യു .ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ്,ചമ്പയിൽ ശശി,കവളാകുളം സന്തോഷ്,ഗോപി കൃഷ്ണൻ,സിന്തിൽ കുമാർ,ജയരാജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ രാജേഷ്,വി.എസ്ജയശങ്കർ, റോയ് റോമാൻസ് എന്നിവർ പങ്കെടുത്തു.