നെയ്യാറ്റിൻകര:ബാലരാമപുരം അന്തിയൂർ ടൗൺ എൻ. എസ്. എസ് കരയോഗത്തിൽപെട്ട മുഴുവൻ ഭവനങ്ങളിലും മാസ്കുകളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്ത പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ്‌ കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ കരയോഗം പ്രസിഡന്റ് സുകുമാരൻ നായർ സെക്രട്ടറി എസ്. ശ്രീകാന്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.