ha

ചണ്ഡീഗഢ് : ഹരിയാനിയൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച ബസ് സർവീസ് ഇന്ന് മുതൽ ഓടിത്തുടങ്ങി.. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മാത്രമാണ് സർവീസ്. ഒരു ബസിൽ 30 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് ബാധിച്ച പ്രദേശങ്ങളിൽ ബസ് സർവീസ് ഉണ്ടായിരിക്കില്ല.

ഓൺലൈൻ വഴിയാണ് ടിക്കറ്റ് ബുക്കിംഗ് തെർമൽ സ്‌ക്രീനിംഗ് അടക്കം നടത്തിയതിനുശേഷമേ യാത്രക്കാരെ ബസിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഹരിയാന സർക്കാർ അറിയിച്ചു. മേയ് 18 മുതൽ പ്രധാനപ്പെട്ടയിടങ്ങളിൽ പൊതുഗതാഗതവും വ്യോമ ഗതാഗതവും അനുവദിക്കുമെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. .