പാറശ്ശാല: പാറശാല സ്വദേശി ബഹ്‌റിനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാറശാല ആശുപത്രി ജംഗ്ഷനിൽ കുമാര മന്ദിരത്തിൽ മധുകുമാറാണ് (54) മരിച്ചത്. കഴിഞ്ഞ ഇരുപത് വർഷമായി ബഹ്റിനിലെ സൽമാനിയിൽ ഗ്യാരേജ് തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുവാനുളള ശ്രമങ്ങൾ നടത്തി വരുന്നു. ഭാര്യ: ജയചിത്ര മക്കൾ : ശ്രുതി കൃഷ്ണ, ഹരികൃഷ്ണൻ