covid-19

മുംബയ്: കൊവിഡ് വ്യാപനത്തിന് കുറവില്ലാത്ത മുംബയിൽ ലോക്ക് ഡൗൺ നീട്ടി. മെയ് 31 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. പൂനൈ ഉൾപ്പെടെയുള്ള തീവ്ര ബാധിത പ്രദേശങ്ങളിലും ലോക്ക് ഡൗൺ നീട്ടി. മഹാരാഷ്ട്ര മന്ത്രിസഭയോഗത്തിലാണ് ലോക്ക്ഡൗൺ നീട്ടിയുള്ള തീരുമാനമെടുത്തത്.

മാേലഗാവ്, ഔറംഗബാദ് മേഖലകള്‍ക്കും ലോക്ക്ഡൗൺ ബാധകമായിരിക്കും. അതേസമയം മഹാരാഷ്ട്രയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,602 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,019 പേര്‍ മരിച്ചു. ഇന്നലെ മരിച്ചവരില്‍ രണ്ട് പൊലീസുകാരുമുണ്ട്. 24 മണിക്കൂറിനിടെ 44 മരണമാണ് സംസ്ഥാനത്ത് നടന്നത്.

ഇന്നലെ മുംബയിൽ മാത്രം 998 പേരാണ് കൊവിഡ് പോസിറ്റീവായത്. ഇതോടെ മുംബയിലെ ആകെ രോഗബാധിതരുടെ എണ്ണം 16000 പിന്നിട്ടു. രോഗികളുടെ എണ്ണം ആയിരം കടന്ന ധാരാവിയിൽ 33 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് പൊലീസുകാർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ച് പൊലീസുകാരുടെ എണ്ണം 10 ആയി.