covid-nurse

ജറുസലേം: 82 മലയാളി നഴ്‌സുമാർ ഇസ്രേയലിൽ ദുരിതത്തിൽ കഴിയുന്നു. വിസ കാലാവധി തീർന്നതാണ് ഇവരെ ദുരിതത്തിലാക്കിയത്. നാല് ഗർഭിണികൾ ഉൾപ്പെടെയുള്ളവരാണ് വിസ കലാവധി തീർന്നെങ്കിലും ലോക്ക് ഡൗണായതിനാൽ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നത്. വർക്കിംഗ് വിസ കാലാവധി തീർന്നതിനാൽ ഇൻഷുറൻസോ തൊഴിൽ ദാതാവ് നൽകേണ്ട അനുകൂല്യങ്ങളോ കിട്ടില്ല. ഇസ്രയേലിലേക്ക് വിമാനമില്ലാത്തതിനാൽ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുമാകില്ല.

വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കുന്ന വന്ദേ ഭാരത് മിഷൻ വഴി തങ്ങളെയും നാട്ടിലേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് നടപടി ഉണ്ടായില്ലെന്നും, പലരും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും കുടുങ്ങിക്കിടക്കുന്നവർ പറയുന്നു. നാട്ടിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.