ന്യൂഡൽഹി: കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനായി വിഡിയോ കോൺഫjൻസ് വേളയിൽ അഭിഭാഷകർ കോട്ടും ഗൗണും ധരിക്കേണ്ടെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ഉത്തരവ്. വിഡിയോ കോൺഫറൻസ് വഴി ഹാജരാകുമ്പോൾ വെളുത്ത നെക്ക് ബാൻഡിനൊപ്പം വെള്ള ഷർട്ട്/വെള്ള ചുരിദാർ/വെള്ളസാരി ധരിച്ചാൽ മതിയെന്ന് സുപ്രീംകോടതി മേയ് 13ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാർ കൗൺസിലിന്റെ ഉത്തരവ്.
ഹൈക്കോടതികൾ, ട്രൈബ്യൂണലുകൾ, കമ്മിഷനുകൾ എന്നിവയിൽ കോട്ടും ഗൗണുമില്ലാതെ ഹാജരാകാം. പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഇതേ വസ്ത്രധാരണം തുടരാമെന്നും ഉത്തരവിലുണ്ട്. നീളമേറിയ ഗൗണും കോട്ടും വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം.