denmark

ലണ്ടൻ: കൊവിഡിന് മുന്നിൽ മുട്ടുമടക്കാനൊന്നും ഡെൻമാർക്ക് തയ്യാറല്ല. കൊവിഡ് ഒരുവഴിക്ക് പഠനം വേറൊരു വഴിക്ക്. ഡെൻമാർക്കിൽ സ്കൂളുകളെല്ലാം തുറന്നു. അപ്പോഴും രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്. 537 പേരാണ് മരിച്ചത്. പിന്നെ മരണ നിരക്ക് ഉയർന്നില്ല. അതിന്റെ പശ്ചാത്തലത്തിലാണ് സ്കൂളുകൾ തുറന്നത്.

ലിൻഗോജ് എന്ന പട്ടണത്തിലാണ് ആദ്യത്തെ സ്‌കൂൾ തുറന്നു പ്രവർത്തിച്ചത്. സുരക്ഷാപാഠങ്ങളെയും സാമൂഹിക അകലം പാലിക്കേണ്ടതിനെപ്പറ്റിയും അദ്ധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുകയാണ്. സ്‌കൂളിൽ ഇടവേളകളിൽ കളിക്കാൻ വിടുന്നുണ്ടെങ്കിലും പരമാവധി അടുത്ത് ഇടപെഴകാൻ അനുവദിക്കുന്നില്ലെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. കെട്ടിപ്പിടിച്ച് പരസ്പരം അഭിവാദ്യം ചെയ്തിരുന്നവരെ അത് വിലക്കാനും നിങ്ങൾ നിങ്ങളെ തന്നെ സ്‌നേഹിക്കേണ്ട സമയമാണെന്നും അദ്ധ്യാപകർ പറഞ്ഞുകൊടുക്കുകയാണ്.10713 പേർക്കാണ് ഡെൻമാർക്കിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 8805പേർക്ക് രോഗം ഭേദമായി.