nirmala-sitaraman

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ മൂന്നാംഘട്ട പ്രഖ്യാപനങ്ങൾ ഇന്ന് വൈകുന്നേരം നടക്കും. ധനമന്ത്രി നിര്‍മല സീതാരാമൻ വൈകീട്ട് നാലിന് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാകും പാക്കേജ് പ്രഖ്യാപിക്കുക. രണ്ടാംഘട്ട പാക്കേജ് കഴിഞ്ഞദിവസമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, തെരുവുകച്ചവടക്കാര്‍, മീന്‍പിടുത്തതൊഴിലാളികള്‍ എന്നിവര്‍ക്കായി 3.16 ലക്ഷം കോടിയുടെ പദ്ധതികളാണ് രണ്ടാംഘട്ട പാക്കേജിൽ പ്രഖ്യാപിച്ചത്.