തിരുവനന്തപുരം: ആലപ്പുഴയിൽ അപകടത്തെ തുടർന്ന് കനാലിൽ വീണ ബൈക്ക് യാത്രികന് കൺട്രോൾ റൂമിലെ എ.എസ്.ഐ രക്ഷകനായി. ആലപ്പുഴ അവലൂക്കുന്ന് വടക്കേ അറ്റത്ത് വീട്ടിൽ യദുകൃഷ്ണനാണ് അപകടത്തിൽപ്പെട്ട് എ.എസ്. കനാലിൽ വീണത്. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. തുമ്പോളി ചിറയിൽ വീട്ടിൽ മഹേഷ്, രവി എന്നിവർ സഞ്ചരിച്ച ബൈക്കുമായി യദുകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് തൊട്ടടുത്ത കനാലിലേക്ക് യദുകൃഷ്ണൻ തെറിച്ചുവീണു. ഈ സമയം പട്രോളിംഗിലായിരുന്ന കൺട്രോൾ റൂമിലെ പൊലീസുദ്യോഗസ്ഥർ ജീപ്പിൽ സ്ഥലത്തെത്തി. എ.എസ്.ഐ. സി.ജെ. സെബാസ്റ്റ്യൻ യൂണിഫോമിൽ കനാലിൽ ചാടി യദുകൃഷ്ണനെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മഹേഷിനെയും രവിയെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ കലാനിൽ നിന്ന് എ.എസ്.ഐ രക്ഷപ്പെടുത്തിയ സംഭവം പൊലീസ് ഫേസ് ബുക്ക് പേജിൽ പങ്കുവച്ചതോടെ സംഭവം സമൂഹമാദ്ധ്യമങ്ങളിലും വൈറലായിട്ടുണ്ട്.